Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.

മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Kerala

ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ലോ​ട്ട​റി ന​ട​ത്തി​യ മു​ൻ പ്ര​വാ​സി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നും ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും1500 രൂ​പ​യു​ടെ ന​റു​ക്കെ​ടു​പ്പ് കൂ​പ്പ​ണു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു.

1500 രൂ​പ​യു​ടെ കൂ​പ്പ​ൺ എ​ടു​ത്താ​ൽ സ​മ്മാ​ന​മാ​യി 3300 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടും 26 സെ​ന്‍റ് സ്ഥ​ല​വും വാ​ഗ്ദാ​നം ചെ​യ്ത കേ​ള​കം പ​ഞ്ചാ​യ​ത്ത് അ​ട​ക്കാ​ട​ത്തോ​ട് കാ​ട്ടു​പാ​ലം ബെ​ന്നി തോ​മ​സാ​ണ് പി​ടി​യി​ലാ​യ​ത്.

ലോ​ട്ട​റി വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ന​റു​ക്കെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പോ​ലീ​സെ​ത്തി ബെ​ന്നി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും വി​ൽ​ക്കാ​ൻ ബാ​ക്കി​യു​ള്ള കൂ​പ്പ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, 2025 മാ​ർ​ച്ചി​ൽ കൂ​പ്പ​ൺ വി​ൽ​പ്പ​ന തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ബെ​ന്നി പ​റ​യു​ന്നു. ബെ​ന്നി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

26 സെ‍​ന്‍റി​ല്‍ ഏ​ഴ് മു​റി​ക​ളും ആ​റ് ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന ഇ​രു​നി​ല വീ​ടാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി യൂ​സ്ഡ് ഥാ​ര്‍, മൂ​ന്നാം സ​മ്മാ​ന​മാ​യി കാ​ര്‍, നാ​ലാം സ​മ്മാ​ന​മാ​യി ബു​ള്ള​റ്റ് എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ദി​നം കൂ​പ്പ​ണ്‍ വി​ല്‍​പ്പ​ന തീ​രാ​ത്ത​തി​നാ​ല്‍ 80 ശ​ത​മാ​നം വി​ല്‍​പ​ന പൂ​ര്‍​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

Kerala

കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 9:15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ പു​റം​ലോ​കം അ​റി​യ​ണം; വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത്. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​രോ​ട് ഇ​ങ്ങ​നെ മ​ര്യാ​ദ​കേ​ട് കാ​ണി​ക്കാ​മോ​യെ​ന്നും വേ​ണു ചോ​ദി​ക്കു​ന്നു.

ഒ​രു ബ​ന്ധു​വി​ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ത്ര​മാ​ത്രം സ​ങ്ക​ടം വ​ന്നി​ട്ടാ​ണ് താ​ൻ ഈ ​സ​ന്ദേ​ശം അ​യ​ക്കു​ന്ന​തെ​ന്നും ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും വേ​ണു ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. ഒ​രു ആ​ൻ​ജി​യോ​ഗ്രാ​മും എ​ക്കോ​യും എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണോ ഈ ​അ​ഞ്ചു ദി​വ​സം.

ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ശ​രീ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ, ആ​രോ​ഗ്യം വ​ഷ​ളാ​യാ​ൽ എ​ന്തു ചെ​യ്യും. എ​ന്‍റെ കു​ടും​ബ​ത്തി​ന് സം​ഭ​വി​ക്കു​ന്ന ന​ഷ്ട‌ം ഇ​വ​രെ​ക്കൊ​ണ്ട് നി​ക​ത്താ​ൻ സാ​ധി​ക്കു​മോ. എ​ന്തൊ​രു മ​ര്യാ​ദ​യി​ല്ലാ​ത്ത ഇ​ട​പെ​ട​ലാ​ണ് ഇ​വ​ർ കാ​ണി​ക്കു​ന്ന​ത്. ത​നി​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ല്‍ ഒ​രാ​ളെ​യും വെ​റു​തെ വി​ട​രു​ത്.

കോ​ട​തി​യ്ക്ക് മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും വേ​ണു സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്തു​കൊ​ണ്ട് ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​റി​യി​ല്ലെ​ന്നും വേ​ണു പ​റ​യു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

Kerala

ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​ര​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി ത​ങ്ക​മ്മ മ​രി​ച്ചു

ഇ​ടു​ക്കി: ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി മ​രി​ച്ചു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​സി​ലെ പ്ര​തി​യും ഏ​റ്റു​മാ​നൂ​ര്‍ കാ​ട്ടാ​ച്ചി​റ സ്വ​ദേ​ശി​നി​യു​മാ​യ ത​ങ്ക​മ്മ(82) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ത​ങ്ക​മ്മ​യെ ആ​ദ്യം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം.

സ​ഹോ​ദ​ര​പു​ത്ര​നാ​യ സു​കു​മാ​ര​നെ​യാ​യി​രു​ന്നു ത​ങ്ക​മ്മ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ങ്ങ​ള തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 25ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​മ്മ​യു​ടെ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​കു​മാ​ര​നു​മാ​യി ത​ര്‍​ക്ക​വും കേ​സു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ര​മ്യ​ത​യി​ല്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ത​ങ്ക​മ്മ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ക്കു​യും സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം സോ​ഫ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​ന്‍റെ മു​ഖ​ത്ത് ത​ങ്ക​മ്മ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ആ​സി​ഡ് സു​കു​മാ​ര​ന്‍റെ ഉ​ള്ളി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ല്‍​നി​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റാ​യി​രു​ന്നു സു​കു​മാ​ര​ന്‍റെ മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

Kerala

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ചി​കി​ത്സ​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

തൃ​ശൂ​ർ: ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ.

ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ൽ ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ സം​സ്ഥാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​യെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ർ​ജും മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ നി​ല ഡോ​ക്ട​ർ​മാ​രെ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും മ​ന്ത്രി​യു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ല്കു​ക​യും ചെ​യ്തു.

മ​ന്ത്രി​യു​ടെ ചി​കി​ത്സ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Up